Blog Details

Swapnakoodu Charity

"ഗാർഹിക പീഡന നിയമം , നിയമ പരിരക്ഷ , വയോജന സംരക്ഷണം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണം , നിയമ സഹായം ,പുനരധിവാസം തുടങ്ങിയവ സംഘടിപ്പിക്കുകയുണ്ടായി .നിരാലംബരായവർക്ക് അന്നദാനം സൗജന്യ വസ്ത്ര വിതരണം നിർദ്ധരരായ കുട്ടികൾക്ക് പഠനോപകരണ വിതരണം ,നിർദ്ദരർക്കു ഭാവന നിർമ്മാണം ജില്ലാ താലൂക്ക് ആശുപത്രികളിൽ നിർദ്ദരരാ യ രോഗികൾക്ക് സൗജന്യ വസ്ത്ര വിതരണം, ഭക്ഷണ വിതരണം , തെരുവോരത്തു ഉപേക്ഷിക്കപ്പെടുന്ന നിരാലംബർക്കു പുനരധിവാസത്തിന് പ്രാധാന്യം നൽകി നിയമ നിർമാണ കൌൺസിൽ പ്രവർത്തിക്കുന്നു.നിയമസംരക്ഷണകൗൺസിൽ നേതൃത്വം നൽകുന്ന നിരാലംബർക്കുള്ള അഭയകേന്ദ്രം സ്വന്തമായി സ്ഥാപിക്കുന്നതിനുള്ള കൂട്ടായപരിശ്രമത്തിന്റെ പരിണിതഫലമാണ് സ്വപ്നക്കൂട് ."

അനാഥരെ സനാഥരാക്കുന്ന , നിറഞ്ഞ മനസ്സും നിറയാത്ത കണ്ണുകളും ഉള്ളവരാക്കുന്ന അർത്ഥപൂർണ്ണമായ പ്രവർത്തിയാണ് സ്വപ്നക്കൂടിന്റെതു . ഇവർക്ക് തലചായ്ക്കുവാൻസ്വന്തമായി കുറച്ചു ഭൂമി . തിരുമല വിളവൂർക്കൽ പെരുംകാവ് വാർഡിൽ കരാർ ഉറപ്പിച്ചു വാങ്ങുവാൻ തീരുമാനിച്ചിട്ടുണ്ട് .സ്നേഹത്തിന്റെ ഒരിറ്റു കണികാ സംഭാവനയായി നൽകി ഈ സദ് ഉദ്യമത്തിൽ പങ്കാളികൾ ആകുവാൻ അങ്ങയോടു സവിനയം അഭ്യർത്ഥിക്കുന്നു

About Swapnakoodu

കേരളത്തിലെആലപ്പുഴ ജില്ലയിലെ മാന്നാർ കേന്ദ്രമാക്കി ആരംഭിച്ച നിയമ സംരക്ഷണ കൌൺസിൽ ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും ആയി , വിദേശങ്ങളിൽ മലയാളികൾ ആയവരും അംഗത്വം എടുത്തു ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിച്ചു വരുന്നു .മനുഷ്യാവകാശ ദിനമായ 2009 ഡിസംബർ 11 -ന് മനുഷ്യാവകാശ പ്രവർത്തകരുടെ ആദ്യ കൂട്ടായ്മയിൽ നിന്നും നിയമ സംരക്ഷണ കൗൺസിൽ രൂപമെടുത്തു . 7 അംഗ ഭരണ സമിതി രൂപീകരിച്ചു. ആലപ്പുഴ ജില്ലാ രജിസ്റ്റർ(ജനറൽ) ഓഫീസിൽ 1955 ആക്ട് 12 പ്രകാരം പ്രവർത്തിച്ചു തുടങ്ങി രജിസ്റ്റർ നമ്പർ A 676 / 09 പ്രകാരം 7 വർഷമായി പ്രവർത്തിക്കുന്നു .2010 ജനുവരി 15 നു തിരുവനന്തപുരം സ്റ്റാച്യു വിനു സമീപം മേഖല ഓഫിസ് ഉത്‌ഘാടനം ചെയ്തു .

ഗാർഹിക പീഡന നിയമം , നിയമ പരിരക്ഷ , വയോജന സംരക്ഷണം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണം , നിയമ സഹായം ,പുനരധിവാസം തുടങ്ങിയവ സംഘടിപ്പിക്കുകയുണ്ടായി .നിരാലംബരായവർക്ക് അന്നദാനം സൗജന്യ വസ്ത്ര വിതരണം നിർദ്ധരരായ കുട്ടികൾക്ക് പഠനോപകരണ വിതരണം ,നിർദ്ദരർക്കു ഭാവന നിർമ്മാണം ജില്ലാ താലൂക്ക് ആശുപത്രികളിൽ നിർദ്ദരരാ യ രോഗികൾക്ക് സൗജന്യ വസ്ത്ര വിതരണം, ഭക്ഷണ വിതരണം , തെരുവോരത്തു ഉപേക്ഷിക്കപ്പെടുന്ന നിരാലംബർക്കു പുനരധിവാസത്തിന് പ്രാധാന്യം നൽകി നിയമ നിർമാണ കൌൺസിൽ പ്രവർത്തിക്കുന്നു.നിയമസംരക്ഷണകൗൺസിൽ നേതൃത്വം നൽകുന്ന നിരാലംബർക്കുള്ള അഭയകേന്ദ്രം സ്വന്തമായി സ്ഥാപിക്കുന്നതിനുള്ള കൂട്ടായപരിശ്രമത്തിന്റെ പരിണിതഫലമാണ് സ്വപ്നക്കൂട് . നിയമ സംരക്ഷണ കൗൺസിൽ നിയമാവലിയിലെ 11 - ആം നമ്പർ പ്രതിപാദിച്ചിട്ടുള്ള വൃദ്ധ സദനം (നിരാലംബർക്കുള്ള അഗതി മന്ദിരം ) 2016 മാർച്ച് 11 -ആം തീയതി തിരുവനന്തപുരം തിരുമല ജം. സമീപം ആറാമടയിൽ ബഹു. എം. എൽ .എ . ശ്രീ. കെ. മുരളീധരൻ ഉത്‌ഘാടനം ചെയ്തു.മലയാളത്തിന്റെ മഹാ നടന്ന ശ്രീ. മധു വിശിഷ്ട അതിഥി ആയി.തൃക്കണ്ണാപുരം വാർഡ് കൗണ്സിലർ ശ്രീ. കെ. അനിൽകുമാർ അധ്യക്ഷൻ ആയിരുന്നു . കല സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു .

ഇരുപത്തഞ്ചിൽ പരം അതിഥികൾ സ്വപ്നക്കൂടിൽ കഴിഞ്ഞു വരുന്നു. ഉറ്റവരും ഉടയവരും ഉപേക്ഷിക്കുന്ന നിരാലംബർക്കു സഹായ ഹസ്തവുമായി നിയമ സംരക്ഷണ കൗൺസിൽ കാരുണ്യ പ്രവർത്തനത്തിൽ എവിടെയും സജീവമാണ് .സ്വപ്നകൂട് പദ്ധതി-ൽ സുമനസ്സുകളുടെ സഹായമാണ് മുന്നോട്ടു നയിക്കുന്നത് .ഏവരുടെയും സഹായ സഹകരണം പ്രതീഷിക്കുന്നു .കാരുണ്യ പ്രവർത്തനങ്ങളിൽ ഏവരെയും ക്ഷണിക്കുന്നു

Leave a comment